വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി വാൻ മറിഞ്ഞ് 13 പേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം

തമിഴ്‌നാട് തിരുവണ്ണാമലയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാഹനം കൂട്ടാറ്റിൽ അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ 13 പേർക്ക് പരുക്ക്.

വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി വാൻ മറിഞ്ഞ് 13 പേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം
തമിഴ്‌നാട് തിരുവണ്ണാമലയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാഹനം കൂട്ടാറ്റിൽ അപകടത്തിൽപ്പെട്ടു

തമിഴ്‌നാട് തിരുവണ്ണാമലയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാഹനം കൂട്ടാറ്റിൽ അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ 13 പേർക്ക് പരുക്ക്.

ഇടുക്കി: കൂട്ടാറ്റിൽ തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി വാൻ മറിഞ്ഞ് ഡ്രൈവറുൾപ്പെടെ 13 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്.

​തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടാറ്റിൽ വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് റോഡിലേക്ക് മറിയുകയുമായിരുന്നു.

​അപകടത്തിൽ സാരമായി പരുക്കേറ്റ നാലു പേരെ ഉടൻ തന്നെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നിസാര പരുക്കേറ്റ മറ്റുള്ളവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിട്ടയച്ചു. അപകടത്തെ തുടർന്ന് കൂട്ടാർ - കമ്പംമെട്ട് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് പോലീസും പ്രാദേശികവാസികളും ചേർന്നാണ് വാഹനം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.