അക്ബർ ട്രാവൽസ് പ്രത്യേക വിമാനത്തിൽ 373 പ്രവാസികൾ നാട്ടിലെത്തി യുദ്ധഭീതിയിലുള്ളവർക്ക് ആശ്വാസം
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ 186 പേരെ കൊച്ചിയിലേക്കും 187 പേരെ മുംബൈയിലേക്കും അക്ബർ ട്രാവൽസ് എത്തിച്ചു.
യുദ്ധഭീതിയിൽ കുടുങ്ങിയ പ്രവാസികൾക്ക് കൈത്താങ്ങായി അക്ബർ ട്രാവൽസ്; ചാർട്ടർ വിമാനങ്ങൾ കൊച്ചിയിലും മുംബൈയിലുമെത്തി
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശത്ത് കുടുങ്ങിപ്പോയ മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമേകി അക്ബർ ട്രാവൽസിന്റെ പ്രത്യേക വിമാനങ്ങൾ. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടർ വിമാനങ്ങളിൽ 373 യാത്രക്കാരെയാണ് സുരക്ഷിതമായി നാട്ടിലെത്തിച്ചത്.
യു.എ.ഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിലായി കൊച്ചിയിലേക്ക് 186 പേരും മുംബൈയിലേക്ക് 187 പേരുമാണ് എത്തിയത്. ഇതിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. യുദ്ധഭീതിയെത്തുടർന്ന് യാത്രാസൗകര്യങ്ങൾ ലഭിക്കാതെയും വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതും കാരണം ദുരിതത്തിലായ പ്രവാസികൾക്ക് ഈ ഇടപെടൽ വലിയ ആശ്വാസമായി.
"പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സമൂഹത്തിനൊപ്പം നിലകൊള്ളുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. യുദ്ധത്തിന്റെ ഭീതിയിൽ കഴിയുന്ന പ്രവാസികളുടെ സുരക്ഷിതവും സമയബന്ധിതവുമായ മടക്കയാത്ര ഉറപ്പാക്കാൻ സാധിച്ചതിൽ അക്ബർ ട്രാവൽസിന് അഭിമാനമുണ്ട്."
— ഡോ. കെ വി അബ്ദുൽ നാസർ (സി.എം.ഡി, അക്ബർ ഗ്രൂപ്പ്)
പശ്ചിമേഷ്യയിലെ വിവിധയിടങ്ങളിൽ ഇനിയും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ സേവനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് അക്ബർ ട്രാവൽസ് അധികൃതർ വ്യക്തമാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
