ശ്രവണസഹായി ലഭ്യമാക്കാൻ ഇടപെട്ട മന്ത്രിയെ നേരിൽക്കണ്ട് അഭിനന്ദ് ഹൃദയസ്പർശിയായ കൂടിക്കാഴ്ച
തൻ്റെ കേൾവി വെല്ലുവിളിക്ക് പരിഹാരമായി ശ്രവണസഹായി ലഭ്യമാക്കാൻ ഇടപെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ 15 കാരൻ അഭിനന്ദ് നേരിൽ കണ്ടു.
ശ്രവണസഹായി ലഭ്യമാക്കാൻ ഇടപെട്ട മന്ത്രിയെ നേരിൽക്കണ്ട് അഭിനന്ദ്; ഹൃദയസ്പർശിയായ കൂടിക്കാഴ്ച
ശ്രീകണ്ഠപുരം: തൻ്റെ കേൾവി വെല്ലുവിളിക്ക് പരിഹാരമായി ശ്രവണസഹായി ലഭ്യമാക്കാൻ മുൻകൈയെടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാണാൻ 15-കാരൻ അഭിനന്ദ് സി എത്തി. ശ്രീകണ്ഠപുരം ഗവ. എച്ച്എസ്എസിൽ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' വേദിയിലായിരുന്നു ഹൃദയസ്പർശിയായ കൂടിക്കാഴ്ച.
അമ്മ സ്മിതയ്ക്കും അച്ഛൻ ലക്ഷ്മണനുമൊപ്പമാണ് അഭിനന്ദ് വേദിയിലെത്തിയത്. അഭിനന്ദിനെ നേരിൽ കണ്ട മന്ത്രി, അവനെ വേദിയിലേക്ക് ക്ഷണിക്കുകയും സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ഒരു വർഷം മുമ്പ് എം.എൽ.എ ആയിരിക്കെ മാധ്യമങ്ങളിലൂടെ അഭിനന്ദിന്റെ അവസ്ഥയറിഞ്ഞ മന്ത്രി, അക്ബർ ട്രാവൽസ് വഴി ഇടപെട്ടാണ് അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന അത്യാധുനിക ശ്രവണസഹായി ആസ്‌ത്രേലിയയിൽ നിന്ന് ലഭ്യമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഉപകരണം ഘടിപ്പിച്ചതോടെ അഭിനന്ദ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. തളിപ്പറമ്പ് കാരക്കുണ്ട് ഡോൺ ബോസ്കോ സ്പെഷ്യൽ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ് അഭിനന്ദ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
