കാട്ടാളൻ
ആവേശം നിറച്ച് കാട്ടാളൻ ടീസർ പുറത്തിറങ്ങി ആക്ഷൻ ഹീറോയായി ആൻ്റണി പെപ്പെ
ആവേശം നിറച്ച് 'കാട്ടാളൻ' ടീസർ പുറത്തിറങ്ങി; ആക്ഷൻ ഹീറോയായി ആൻ്റണി പെപ്പെ
കൊച്ചി: സാഹസികതയുടെയും ആക്ഷൻ്റെയും അതിർവരമ്പുകൾ ഭേദിക്കുന്ന ആൻ്റണി വർഗീസ് (പെപ്പെ) ചിത്രം 'കാട്ടാളൻ' ടീസർ പുറത്തിറങ്ങി. കൊച്ചിയിലെ വനിത-വിനീത തിയേറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് ടീസർ പ്രേക്ഷകർക്കായി സമർപ്പിച്ചത്. 'മാർക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്.
കാടിനോടും കാട്ടുമൃഗങ്ങളോടും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഒരു യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ടീസറിലെ മിന്നൽപ്പിണർ വേഗതയുള്ള ദൃശ്യങ്ങളും ആൻ്റണി പെപ്പെയുടെ ഹൈ വോൾട്ടേജ് പ്രകടനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. പ്രത്യേകിച്ച്, ഒരു കാട്ടാനയുമായുള്ള പെപ്പെയുടെ പോരാട്ട രംഗങ്ങൾ ചിത്രത്തിൻ്റെ പ്രധാന ആകർഷണമായിരിക്കുമെന്ന് ടീസർ ഉറപ്പുനൽകുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ തുടങ്ങിയ വൻ താരനിരയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രമുഖരായ ഹിപ്‌സ്റ്റർ, കോൾ മീ വെനം, ഹനാൻ ഷാ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'കാന്താര' ഫെയിം അജനീഷ് ലോകനാഥാണ് സംഗീതം നിർവ്വഹിക്കുന്നത്. ഉണ്ണി ആർ. സംഭാഷണവും രണദേവ് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
