അരൂപി
ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട് ഭീതി പടർത്തി അരൂപിയുടെ ടീസർ പുറത്തിറങ്ങി
ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട്'; ഭീതി പടർത്തി 'അരൂപി'യുടെ ടീസർ പുറത്തിറങ്ങി
കൊച്ചി: മലയാള സിനിമയിൽ വളരെ നാളുകൾക്ക് ശേഷം ഒരു പൂർണ്ണരൂപത്തിലുള്ള ഹൊറർ ചിത്രം വരുന്നു. അഭിലാഷ് വാരിയർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'അരൂപി'യുടെ ഉദ്വേഗജനകമായ ടീസർ പുറത്തിറങ്ങി. ദുരൂഹതയും ഭയവും ഒരേപോലെ നിറച്ച ടീസർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് രവി, ബോളിവുഡ് താരം നേഹ ചൗള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സാക്ഷി ബദാല, സിന്ധു വർമ്മ, സിജോയ് വർഗീസ്, അഭിലാഷ് വാര്യർ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. പ്രദീപ് രാജാണ് ചിത്രത്തിന്റെ നിർമ്മാണം.
ഹിറ്റ് മേക്കർ ഗോപി സുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന് ബി. കെ. ഹരിനാരായണൻ വരികളെഴുതുന്നു. അമന്റെ ഛായാഗ്രഹണവും വി. ടി. വിനീതിന്റെ എഡിറ്റിങ്ങും ചിത്രത്തിന് ദൃശ്യഭംഗിയേകുന്നു. എം. ആർ. രാജകൃഷ്ണൻ (ഓഡിയോഗ്രാഫി), കിഷൻ മോഹൻ (സൗണ്ട് ഡിസൈൻ) എന്നിവരുടെ സാങ്കേതിക മികവും ടീസറിൽ പ്രകടമാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
