നാളികേര വികസന ബോർഡിന്റെ 46ാമത് സ്ഥാപക ദിനാഘോഷം
കാലാവസ്ഥാ വെല്ലുവിളികൾ നാളികേര മേഖലയ്ക്ക് അവസരമാക്കണം കൊച്ചി മേയർ
കാലാവസ്ഥാ വെല്ലുവിളികൾ നാളികേര മേഖലയ്ക്ക് അവസരമാക്കണം: കൊച്ചി മേയർ
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളും നാളികേര ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനുള്ള അവസരങ്ങളാക്കി മാറ്റണമെന്ന് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ. നാളികേര വികസന ബോർഡിന്റെ 46ാമത് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പുതിയ കാലത്തെ വെല്ലുവിളികളെ നവീനമായ സമീപനങ്ങളിലൂടെ നേരിടണം. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെയും കൃഷിയിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിക്കുന്നതിലൂടെയും നാളികേര മേഖലയുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, നാളികേര വികസന ബോർഡ് സെക്രട്ടറി പ്രമോദ് പി. കുര്യൻ, വാർഡ് കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
