രാജ്യം കാത്തുനിൽക്കുന്ന വിധി കുറച്ചു സമയത്തിനുള്ളിൽ

നടിയെ ആക്രമിച്ച കേസ് വിധി ഇന്ന് ദിലീപിന്റെ കാര്യത്തിൽ നിർണായകമാകും രാജ്യം ഉറ്റുനോക്കുന്നു ​

രാജ്യം കാത്തുനിൽക്കുന്ന വിധി കുറച്ചു സമയത്തിനുള്ളിൽ
രാജ്യം കാത്തുനിൽക്കുന്ന വിധി കുറച്ചു സമയത്തിനുള്ളിൽ

നടിയെ ആക്രമിച്ച കേസ് വിധി ഇന്ന് ദിലീപിന്റെ കാര്യത്തിൽ നിർണായകമാകും രാജ്യം ഉറ്റുനോക്കുന്നു

​ കേരളം മാത്രമല്ല, രാജ്യം തന്നെ ഉറ്റുനോക്കുന്ന നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക വിധി ഇന്ന് പുറത്തിറങ്ങും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി രാവിലെ 11 മണിക്ക് ശേഷം കേസിലെ പത്ത് പ്രതികൾ കുറ്റക്കാരാണോ എന്നതിൽ ഉത്തരവ് പറയും.

​കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയടക്കം ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. എന്നാൽ, സംഭവത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും, പ്രോസിക്യൂഷൻ മുഖ്യ ആസൂത്രകനായി ആരോപിക്കുന്ന എട്ടാം പ്രതിയായ നടൻ ദിലീപിന്റെ കാര്യത്തിൽ കോടതി സ്വീകരിക്കുന്ന നിലപാടാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

​ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ ആരോപിച്ചിട്ടുള്ളത്. ദിലീപിന്റെ മുൻ നിലപാടുകൾ തള്ളിക്കൊണ്ടുള്ള പൾസർ സുനിയുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന വെളിപ്പെടുത്തലുകൾ കേസിന്റെ അന്തിമ വിധിയിൽ നിർണായകമായേക്കാം. ക്വട്ടേഷൻ അടക്കമുള്ള കുറ്റങ്ങളിൽ കോടതി എന്ത് നിലപാട് എടുക്കുമെന്നതിലാണ് ഇനി ആകാംഷ. വിധി പ്രഖ്യാപനത്തിനായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോടതിയുടെ തീരുമാനം അറിയാനായി കേരള സമൂഹം കാത്തിരിക്കുകയാണ്.