ബിജെപി വിട്ട് ദേവൻ വിജയിന്റെ ടിവികെ യിലേക്ക് കേരള സംസ്ഥാന അധ്യക്ഷനായേക്കും
ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കേരള സംസ്ഥാന അധ്യക്ഷനായേക്കും. നടൻ വിജയുമായി ഉടൻ കൂടിക്കാഴ്ച നടത്തും.
ബിജെപി വിട്ട നടൻ ദേവൻ വിജയിയുടെ 'ടിവികെ'യിലേക്ക്; സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന
ചാലക്കുടി: ബിജെപിയിൽ നിന്ന് രാജിവച്ച മുതിർന്ന നടനും രാഷ്ട്രീയ നേതാവുമായ ദേവൻ തമിഴ് നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക്. പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷനായി ദേവനെ നിയമിച്ചേക്കുമെന്നാണ് വിവരങ്ങൾ. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ പൂർത്തിയായി.
സെപ്റ്റംബർ 10-ന് ശേഷം ചെന്നൈയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നടൻ വിജയിയുമായി ദേവൻ നേരിട്ട് സംസാരിക്കും. സെപ്റ്റംബർ 8 വരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളുന്നതെന്ന് ദേവൻ വ്യക്തമാക്കി. ആറ് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും തമ്മിൽ അടുത്ത വ്യക്തിബന്ധമുണ്ട്.
വെള്ളിയാഴ്ച ചാലക്കുടിയിലെ ദേവന്റെ വസതിയിൽ ടിവികെ തമിഴ്നാട് ഘടകത്തിലെ മുതിർന്ന നേതാക്കൾ നടി പ്രിയങ്കയ്ക്കൊപ്പം എത്തി മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. തുടർന്ന് ചെന്നൈയിലെ മുതിർന്ന നേതാക്കളുമായി ഗൂഗിൾ മീറ്റ് വഴിയും സംഭാഷണം നടന്നു.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ടിവികെ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു മാസമായി കേരളത്തിലെ നേതാക്കളുമായി ടിവികെ ചർച്ചയിലായിരുന്നു. ബിജെപി വിട്ട ശേഷമാണ് ദേവനെ പാർട്ടി പ്രതിനിധികൾ ഔദ്യോഗികമായി ബന്ധപ്പെട്ടത്.
അതേസമയം, മുതിർന്ന ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നടത്തിയ സമവായ ചർച്ചകൾ തള്ളിയാണ് ദേവൻ ബിജെപി വിട്ടത്. രാജിക്കത്ത് മാരാർജി ഭവനിലേക്ക് രജിസ്റ്റേർഡ് തപാലിൽ അയച്ചിട്ടുണ്ട്.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
