ജോ കോമ്പോ വീണ്ടും ജി.വി പ്രകാശിനൊപ്പം മാളവിക മനോജ് സംവിധാനം ഹരിഹരൻ റാം
ജോ സംവിധായകൻ ഹരിഹരൻ റാം ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജി.വി. പ്രകാശ് കുമാർ നായകനാകുന്നു. ലാർക്ക് സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൽ മാളവിക മനോജാണ് നായിക.
ജി.വി. പ്രകാശും ഹരിഹരൻ റാമും ഒന്നിക്കുന്നു; 'ജോ' ടീമിനൊപ്പം മാളവിക മനോജും, നിർമ്മാണം ലാർക്ക് സ്റ്റുഡിയോസ്
ചെന്നൈ: 'ജോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ഹരിഹരൻ റാം ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജി.വി. പ്രകാശ് കുമാർ നായകനാകുന്നു. ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്സ് പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. 'കരുഡൻ', 'മാമൻ' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ലാർക്ക് സ്റ്റുഡിയോ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
തന്റെ ആദ്യ ചിത്രമായ 'ജോ'യിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹരിഹരൻ റാം, തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്ന ജി.വി. പ്രകാശ് കുമാർ തന്നെയാണ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നത്. കഥാപാത്രത്തിനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളിലൂടെയാണ് താരം ഇപ്പോൾ കടന്നുപോകുന്നത്.
'ജോ'യിലെ പ്രകടനത്തിലൂടെ പ്രേക്ഷകമനം കവർന്ന മാളവിക മനോജ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. 'കർണൻ', 'വാഴ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. തമിഴിലെ പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കും.

