സ്വാതി മോഹൻ റാത്തോഡ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു

2024 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ സ്വാതി മോഹൻ റാത്തോഡ് തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി ചുമതലയേറ്റു.

സ്വാതി മോഹൻ റാത്തോഡ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു
സ്വാതി മോഹൻ റാത്തോഡ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു

സ്വാതി മോഹൻ റാത്തോഡ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായി (SDM) സ്വാതി മോഹൻ റാത്തോഡ് ചുമതലയേറ്റു. തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസറുടെ (RDO) അധിക ചുമതലയും ഇനി മുതൽ സബ് കളക്ടർ വഹിക്കും.

​2024 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയായ സ്വാതി മോഹൻ റാത്തോഡ് മഹാരാഷ്ട്ര സ്വദേശിനിയാണ്. തിരുവനന്തപുരത്ത് പുതിയ ചുമതലയേൽക്കുന്നതിന് മുൻപ്, 2024 ഓഗസ്റ്റ് 26 മുതൽ തൃശൂർ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മഹാരാഷ്ട്രയിലെ സൊലാപ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജിയോഗ്രഫിയിൽ (ഭൂമിശാസ്ത്രം) ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് ഇവർ സിവിൽ സർവീസിലെത്തുന്നത്.