ഓപ്പറേഷൻ തൂഫാൻ 14 ദിവസത്തിനിടെ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി മോഹൻലാൽ തൂഫാൻ വാരിയർ ആകും

കേരളത്തിൽ ലഹരി മാഫിയക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ വഴി 14 ദിവസത്തിനുള്ളിൽ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി. നടൻ മോഹൻലാൽ തൂഫാൻ വാരിയറാകും.

ഓപ്പറേഷൻ തൂഫാൻ 14 ദിവസത്തിനിടെ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി മോഹൻലാൽ തൂഫാൻ വാരിയർ ആകും
കേരളത്തിൽ ലഹരി മാഫിയക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ വഴി 14 ദിവസത്തിനുള്ളിൽ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി
ഓപ്പറേഷൻ തൂഫാൻ 14 ദിവസത്തിനിടെ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി മോഹൻലാൽ തൂഫാൻ വാരിയർ ആകും
ഓപ്പറേഷൻ തൂഫാൻ 14 ദിവസത്തിനിടെ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി മോഹൻലാൽ തൂഫാൻ വാരിയർ ആകും
ഓപ്പറേഷൻ തൂഫാൻ 14 ദിവസത്തിനിടെ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി മോഹൻലാൽ തൂഫാൻ വാരിയർ ആകും

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': 14 ദിവസത്തിനിടെ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി, മോഹൻലാൽ 'തൂഫാൻ വാരിയർ' ആകും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുന്നു. പദ്ധതി തുടങ്ങി 14 ദിവസം പിന്നിടുമ്പോൾ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം വിപുലീകരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് 'മൾട്ടി ഡിജിറ്റൽ ഇന്റഗ്രേഷൻ പ്രോജക്ട്' നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള 'തൂഫാൻ വാരിയർ' ആയി പ്രവർത്തിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

​പോലീസ് ആസ്ഥാനത്ത് നടന്ന വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി വാർത്താസമ്മേളനം നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളിൽ നിന്നായി 1.589 കിലോഗ്രാം എം.ഡി.എം.എ, 146.490 കിലോഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയിൽ, 350.439 ഗ്രാം ബ്രൗൺ ഷുഗർ, 11 എൽ.എസ്.ഡി സ്റ്റാമ്പുകൾ, 141 കഞ്ചാവ് ചെടികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായി ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രണ്ട് വിദേശികളെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.

​ലഹരിയുടെ ഉറവിടം കണ്ടെത്താനായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 'T-INT' എന്ന പേരിൽ പുതിയ സംരംഭം ആരംഭിച്ചു. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയേഴ്സ്, തൂഫാൻ കെയർ എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് 'വൺ മില്യൺ തൂഫാൻ ഗോൾസ്' എന്ന പദ്ധതിക്കും തുടക്കമിട്ടു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ 1526 ബോധവത്കരണ ക്ലാസുകളും 138 കൗൺസിലിംഗുകളും പോലീസ് നടത്തിക്കഴിഞ്ഞു. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

​വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സമയബന്ധിതമായി ഏജൻസികളുടെ യോഗം ചേരുമെന്നും, ലഹരിവസ്തുക്കൾ കണ്ടെത്താൻ പോലീസ് നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാൻ കൂടുതൽ ശാസ്ത്രീയമായ രീതിയിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ആഭ്യന്തര വകുപ്പ് ഉപദേശകൻ എ. ഹേമചന്ദ്രൻ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, എൻ.സി.ബി, ഡി.ആർ.ഐ, എക്സൈസ് തുടങ്ങിയ വിവിധ ഉന്നത ഏജൻസികളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു