ഡോ. കൃഷ്ണ പ്രിയദർശന്റെ ആലി ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ
മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്ത ആലി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 14 ന് മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യും.
ഡോ. കൃഷ്ണ പ്രിയദർശന്റെ സംവിധാനത്തിൽ 'ആലി' ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ
കൊച്ചി: മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമായ 'ആലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എസ് എഫ് സി ആർട്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ആഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും.
മൻഹർ സിനിമാസ് & എമിനന്റ് മീഡിയ, ദുബായ് എന്നീ ബാനറുകളുടെ കൂട്ടുകെട്ടിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത് കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദൻ, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാ ദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
റിനാസ് നാസർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ്: അബു ജിയാദ്, ഗാനരചന: ഡോ. കൃഷ്ണ പ്രിയദർശൻ, സംഗീതം: കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. പശ്ചാത്തല സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് കിളിമാനൂർ രാമവർമ്മ തമ്പുരാനാണ്. അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻ, ഹിഷാം കലാഫ്, അഭി എന്നിവരാണ് മറ്റ് ഗായകർ.
കലാസംവിധാനം: അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യൂം: സിസിലി ഫെർണാണ്ടസ്, മേക്കപ്പ്: ജയൻ സി എം, അസ്സോസിയേറ്റ് ഡയറക്ടർ: ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീധർ, കാസ്റ്റിംഗ് ചീഫ്: ഡോ. രജിത് കുമാർ, കൊറിയോഗ്രഫി: അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: സെന്തൽ, വിനോദ്, എസ് എഫ് എക്സ്: എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട്: അരുൺ ആന്റണി. പി.ആർ.ഒമാരായ അജയ് തുണ്ടത്തിൽ, എം.കെ. ഷെജിൻ എന്നിവരാണ് വാർത്താപ്രചാരണം നിർവഹിക്കുന്നത്