കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിപ്പ് പാലക്കാട് സ്വദേശി അറസ്റ്റിൽ

സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഉൾപ്പെടെയുള്ളവരുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പാലക്കാട് സ്വദേശി അയൂബ് അറസ്റ്റിൽ.

കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിപ്പ് പാലക്കാട് സ്വദേശി അറസ്റ്റിൽ
ലക്ഷങ്ങൾ തട്ടിയ പ്രതി പാലക്കാട് സ്വദേശി അയൂബ് അറസ്റ്റിൽ.

വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിപ്പ്; പാലക്കാട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി അയൂബിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

​ഇരകളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ ചിത്രം പ്രതി തന്റെ വാട്സാപ്പ് മുഖചിത്രമാക്കി മാറ്റിയിരുന്നു. യുഎഇയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്താണ് പ്രതി പരാതിക്കാരിൽ നിന്നും വലിയ തുകകൾ കൈക്കലാക്കിയത്. പണം തട്ടിയെടുക്കുന്ന സമയത്ത് വാട്സാപ്പ് മുഖചിത്രം യുഎഇ പൊലീസ് ഉദ്യോഗസ്ഥന്റേതായും മാറ്റിയിരുന്നു.

​പണം നൽകിയതിന് പിന്നാലെ വ്യാജ ഓഫർ ലെറ്ററുകൾ, വർക്ക് പെർമിറ്റുകൾ, വിമാന ടിക്കറ്റുകൾ എന്നിവ പ്രതി വാട്സാപ്പ് വഴി ഇരകൾക്ക് അയച്ചു നൽകും. തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വരുമ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ട വിവരം ഇരകൾക്ക് മനസ്സിലാകുന്നത്.

​ഒറ്റപ്പാലം സ്വദേശിക്ക് 1,22,600 രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സമാനമായ രീതിയിൽ ഇയാൾ നിരവധി പേരെ കബളിപ്പിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.