മധുബാല ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ ഇന്ന് മുതൽ തീയേറ്ററുകളിൽ ആഗോള റിലീസ്
മധുബാല, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് സംവിധാനം ചെയ്ത ചിന്ന ചിന്ന ആസൈ ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകളിൽ. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.
മധുബാല-ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ഇന്ന് മുതൽ തീയേറ്ററുകളിൽ; ആഗോള റിലീസ്
കൊച്ചി: മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ "ചിന്ന ചിന്ന ആസൈ" എന്ന ചിത്രം ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകളിലെത്തി. മികച്ച പ്രീ-ബുക്കിംഗ് പ്രതികരണത്തോടെയാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈൻ വഴി പ്രേക്ഷകർക്ക് ബുക്ക് ചെയ്യാവുന്നതാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ ട്രെയ്‌ലർ ദിവസങ്ങൾ മുമ്പ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ഫീൽ ഗുഡ് ഡ്രാമയാണ് ചിന്ന ചിന്ന ആസൈ. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം ആണിത്.
ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ തിരിച്ചെത്തുകയാണ്. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. പൂർണ്ണമായും വാരണാസിയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, മധുബാല എന്നിവർ കൂടാതെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.
സെൻസറിങ് പൂർത്തിയായപ്പോൾ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു
സുനാമി പ്രതിരോധത്തിന് സജ്ജമായി വെളിയംകോട് തീരം മാതൃകയായി മോക് ഡ്രില്‍
വീട്ടിൽനിന്ന് വൻ വിദേശമദ്യ ശേഖരംറിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ 
