റോഷൻ മാത്യുവും നിമിഷ സജയനും ഒന്നിക്കുന്ന ചേര മെയ് പകുതിയോടെ തിയേറ്ററുകളിലേക്ക്
റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര മെയ് പകുതിയോടെ തിയേറ്ററുകളിലെത്തും. ആകാംക്ഷയുണർത്തുന്ന ഒരു സ്ലോ ബേൺ ത്രില്ലറാണ് ചിത്രം.
റോഷൻ മാത്യുവും നിമിഷ സജയനും ഒന്നിക്കുന്ന സ്ലോ ബേൺ ത്രില്ലർ; 'ചേര' മെയ് പകുതിയോടെ തിയേറ്ററുകളിലേക്ക്
കൊച്ചി: യുവനിരയിലെ കരുത്തുറ്റ അഭിനേതാക്കളായ റോഷൻ മാത്യുവിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ചേര' പ്രദർശനത്തിന് ഒരുങ്ങുന്നു. പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു സ്ലോ ബേൺ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെയ് പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ലൈൻ ഓഫ് കളേഴ്‌സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി. അരുൺ, ഡോ. രാജേഷ് രാജു ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുരു സോമസുന്ദരം, ലെന, ടിനി ടോം തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നജിം കോയയും ലിജിൻ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ:
ജാഫർ ഇടുക്കി, ജിയോ ബേബി, പ്രമോദ് വെളിയനാട്, നീരജ രാജേന്ദ്രേൻ, ഗാർഗി അനന്തൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും ഷഹബാസ് അമൻ, അജോയ് ജോസ് എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു.

