​കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിക്കുന്നു ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 9 ന് ഉദ്ഘാടനം ചെയ്യും. കളമശ്ശേരിയിൽ 6.3 ലക്ഷം ചതുരശ്ര അടിയിൽ ഒരുങ്ങിയ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ച് അറിയാം

​കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിക്കുന്നു ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ
​കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിക്കുന്നു; ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ
​കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിക്കുന്നു ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ
​കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിക്കുന്നു ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ

​കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മധ്യകേരളത്തിലെ കാൻസർ ചികിത്സയിൽ പുത്തൻ അധ്യായം

​കൊച്ചി: മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ (CCRC) അത്യാധുനിക കെട്ടിട സമുച്ചയം നാളെ നാടിന് സമർപ്പിക്കും. ഫെബ്രുവരി 9-ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

​കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാമ്പസിൽ 12.63 ഏക്കർ സ്ഥലത്ത് 6.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ അത്യാധുനിക മന്ദിരം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും അത്യാധുനിക ഗവേഷണ ലാബുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിപുലമായ സൗകര്യങ്ങളും സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

​ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആമുഖ പ്രഭാഷണവും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണവും നടത്തും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. സി.സി.ആർ.സി സ്പെഷ്യൽ ഓഫീസറും സിയാൽ എം.ഡിയുമായ എസ്. സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും.

​ഹൈബി ഈഡൻ എം. പി, ജില്ലയിലെ എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.