കൊറിയൻ ടൂറിസം ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹൻ;അന്താരാഷ്ട്ര അംഗീകാരം മേഡ് ഇൻ കൊറിയ വിജയത്തിന് പിന്നാലെ

നടി പ്രിയങ്ക മോഹനെ കൊറിയൻ ടൂറിസത്തിന്റെ ഓണററി അംബാസഡറായി കൊറിയ ടൂറിസം ഓർഗനൈസേഷൻ (KTO) നിയമിച്ചു. മേഡ് ഇൻ കൊറിയ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഈ നേട്ടം.

കൊറിയൻ ടൂറിസം ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹൻ;അന്താരാഷ്ട്ര അംഗീകാരം മേഡ് ഇൻ കൊറിയ വിജയത്തിന് പിന്നാലെ
കൊറിയൻ ടൂറിസം ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹൻ
കൊറിയൻ ടൂറിസം ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹൻ;അന്താരാഷ്ട്ര അംഗീകാരം മേഡ് ഇൻ കൊറിയ വിജയത്തിന് പിന്നാലെ
കൊറിയൻ ടൂറിസം ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹൻ;അന്താരാഷ്ട്ര അംഗീകാരം മേഡ് ഇൻ കൊറിയ വിജയത്തിന് പിന്നാലെ
കൊറിയൻ ടൂറിസം ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹൻ;അന്താരാഷ്ട്ര അംഗീകാരം മേഡ് ഇൻ കൊറിയ വിജയത്തിന് പിന്നാലെ

​കൊറിയൻ ടൂറിസം ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹൻ; അന്താരാഷ്ട്ര തിളക്കത്തിൽ തെന്നിന്ത്യൻ താരം

ന്യൂഡൽഹി: തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി പ്രിയങ്ക മോഹന് അന്താരാഷ്ട്ര അംഗീകാരം. കൊറിയൻ ടൂറിസത്തിന്റെ ഓണററി അംബാസഡറായി പ്രിയങ്ക മോഹനെ ഔദ്യോഗികമായി നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷനാണ് (കെ.ടി.ഒ) ഈ പ്രഖ്യാപനം നടത്തിയത്. കൊറിയൻ സംസ്കാരവും ടൂറിസവും ഇന്ത്യൻ പ്രേക്ഷകരിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സാരഥ്യം.

​കൊറിയൻ സർക്കാരിനും കൊറിയ ടൂറിസം ഓർഗനൈസേഷനും പ്രിയങ്ക മോഹൻ തന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി കൂടുതൽ അടുപ്പിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും തന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് താരം പ്രതികരിച്ചു. പ്രിയങ്കയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ അന്താരാഷ്ട്ര പദവി വിലയിരുത്തപ്പെടുന്നത്.

​നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത "മേഡ് ഇൻ കൊറിയ" എന്ന ചിത്രത്തിന്റെ വൻ വിജയമാണ് പ്രിയങ്കയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. രാ കാർത്തിക് രചനയും സംവിധാനവും നിർവ്വഹിച്ച ഈ കോമഡി ഡ്രാമ ചിത്രത്തിൽ കൊറിയയിലെത്തുന്ന തമിഴ്‌നാട്ടുകാരിയായ 'ഷെൻബ' എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. പ്രിയങ്കയുടെ പ്രകടനം ആഗോളതലത്തിൽ തന്നെ വലിയ പ്രേക്ഷകശ്രദ്ധയും മികച്ച പ്രതികരണങ്ങളും നേടിയിരുന്നു. പുതിയ പദവിയിലൂടെ ഇന്ത്യയും കൊറിയയും തമ്മിലുള്ള സാംസ്കാരിക-ടൂറിസം ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് കെ.ടി.ഒ വ്യക്തമാക്കുന്നത്.