​100 ദിവസത്തിനകം 100 ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പുകൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിച്ചു

സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ഫെയർമീറ്റർ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

​100 ദിവസത്തിനകം 100 ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പുകൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിച്ചു
സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ഫെയർമീറ്റർ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
​100 ദിവസത്തിനകം 100 ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പുകൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിച്ചു

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ വെരിഫിക്കേഷന്‍ ഇനി കൈയെത്തും ദൂരത്ത്; 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളില്‍ ക്യാമ്പുകളുമായി ലീഗല്‍ മെട്രോളജി വകുപ്പ്

കൂത്താട്ടുകുളം: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ആശ്വാസവുമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഫെയർമീറ്റർ വെരിഫിക്കേഷൻ ക്യാമ്പുകൾ വരുന്നു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത്/നഗരസഭാ തലങ്ങളിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പ്രഖ്യാപിച്ചു. ഈ മാസം മുതൽ എല്ലാ ജില്ലകളിലും ക്യാമ്പുകൾ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ മന്ത്രി നിർവ്വഹിച്ചു.

​താലൂക്ക് ആസ്ഥാനങ്ങളിൽ നിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വെരിഫിക്കേഷൻ നടപടികൾ പ്രാദേശിക തലത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ദൂരയാത്രയും സമയനഷ്ടവും ഒരു ദിവസത്തെ കൂലിനഷ്ടവും പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എത്രയിടങ്ങളിൽ ക്യാമ്പ് പൂർത്തിയായി എന്ന വിവരം വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും. നൂറു ദിവസത്തിൽ ഒതുക്കാതെ ഈ പദ്ധതി തുടർന്നുകൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം തൊഴിലാളികളോട് അഭ്യർത്ഥിച്ചു. എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തിൽപ്പെട്ട തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ഉടൻ ക്യാമ്പ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​മറ്റു പ്രമുഖ നൂറുദിന പദ്ധതികൾ:

സർക്കാരിന്റെ നൂറുദിന കൽമ്മപരിപാടിയുടെ ഭാഗമായി വിവിധ ജനക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. 'പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി' ഇതിനോടകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. കൂടാതെ വരും ദിവസങ്ങളിൽ താഴെ പറയുന്ന പദ്ധതികളും പൂർത്തിയാക്കും:

​മുൻഗണനാ റേഷൻ കാർഡുകൾ: അർഹതപ്പെട്ട കുടുംബങ്ങൾക്കായി 100 ദിവസത്തിനകം 50,000 മുൻഗണനാ റേഷൻ കാർഡുകൾ ഭക്ഷ്യവകുപ്പ് വിതരണം ചെയ്യും.

​കൺസ്യൂമർ ക്ലബുകൾ: വിദ്യാർത്ഥികളിൽ ഉപഭോക്തൃ അവബോധം വളർത്തുന്നതിനായി ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ 1,000 സ്‌കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കും.

​ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ആദ്യദിന ക്യാമ്പ് ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു.

​കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, മധ്യമേഖലാ ജോയിന്റ് കൺട്രോളർ കെ. ഷീലൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പിറവം നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു. കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർപേഴ്‌സൺ ലിസി ജോസ്, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി, ട്രേഡ് യൂണിയൻ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.