കെ കെ ശിവരാമൻ സി പി ഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും രാജിവെച്ചു
നേതൃത്വവുമായി ഇടഞ്ഞു കെ.കെ. ശിവരാമൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും രാജിവെച്ചു തൊടുപുഴ സി.പി.ഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പ്രവർത്തനങ്ങളിൽ അതൃപ്തി
നേതൃത്വവുമായി ഇടഞ്ഞു കെ.കെ. ശിവരാമൻ; സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും രാജിവെച്ചു
തൊടുപുഴ: സി.പി.ഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവും മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശിവരാമൻ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗത്വം ഉൾപ്പെടെയുള്ള ചുമതലകളിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങിയത്. "പ്രവർത്തനത്തിലൂടെയാണ് ഒരാൾ കമ്മ്യൂണിസ്റ്റുകാരൻ ആവേണ്ടത്" എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
പാർട്ടി നേതൃത്വത്തിന്റെ സമീപകാല നിലപാടുകളിലും പ്രവർത്തന രീതികളിലും മനംമടുത്താണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഒരു സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാർട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ചും നയപരമായ തീരുമാനങ്ങളെക്കുറിച്ചും കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം പരസ്യമായി തന്നെ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. ഇടുക്കിയിലെ സി.പി.ഐയുടെ കരുത്തുറ്റ നേതാക്കളിലൊരാളായ ശിവരാമന്റെ രാജി പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
