സുരക്ഷിത യാത്രയ്‌ക്കൊരുങ്ങി മൂവാറ്റുപുഴ
സുരക്ഷിത യാത്രയ്‌ക്കൊരുങ്ങി മൂവാറ്റുപുഴ നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കൈവരികൾ സ്ഥാപിക്കുന്നു
സുരക്ഷിത യാത്രയ്‌ക്കൊരുങ്ങി മൂവാറ്റുപുഴ നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കൈവരികൾ സ്ഥാപിക്കുന്നു
മൂവാറ്റുപുഴ: നഗരവികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മൂവാറ്റുപുഴയ്ക്ക് പുതിയ മുഖം നൽകി നഗരസൗന്ദര്യവൽക്കരണവും കാൽനടയാത്രക്കാരുടെ സുരക്ഷയും ലക്ഷ്യമിട്ടുള്ള കൈവരികൾ സ്ഥാപിക്കുന്ന ജോലികൾ ഊർജിതമാക്കി. പ്രധാന റോഡരികുകളിലും തിരക്കേറിയ കച്ചേരിത്താഴം വലിയ പാലത്തിൻ്റെ നടപ്പാതയിലും കൈവരികൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ നെഹ്റു പാർക്ക് വരെയുള്ള നടപ്പാതകൾക്കരികിലാണ് നിലവിൽ കൈവരികൾ സ്ഥാപിക്കുന്നത്. നഗരത്തിന് മനോഹാരിതയേകാനായി ഒരേ ഡിസൈനിലുള്ള ഇരുമ്പ് പൈപ്പുകളിൽ തീർത്ത കൈവരികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
സമീപകാലത്ത് റോഡുകൾ ആധുനിക രീതിയിൽ ടാറിംഗ് പൂർത്തിയാക്കിയതോടെ നഗരത്തിലൂടെയുള്ള വാഹനങ്ങളുടെ വേഗത ഗണ്യമായി വർദ്ധിച്ചിരുന്നു. ഇത് വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് വലിയ വെല്ലുവിളിയായിരുന്നു ഉയർത്തിയിരുന്നത്. പുതിയ കൈവരികൾ വരുന്നതോടെ നടപ്പാതയും റോഡും വേർതിരിയുകയും കാൽനടയാത്രക്കാരുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. നഗരത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളിലും സൗന്ദര്യത്തിലും ഈ മാറ്റം നിർണായകമാകും
.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
