കൊച്ചി വടുതലയിൽ അഞ്ചംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി വടുതലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന അശ്വതിയും കുടുംബവും മരിച്ച നിലയിൽ. കുട്ടികളെ പുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; നടുക്കം മാറാതെ നാട്
കൊച്ചി: വടുതല കർഷക റോഡ് ഗ്രീൻ ഗാർഡൻ റസിഡന്റ്സ് ഏരിയയിലെ വാടകവീട്ടിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അശ്വതി, അമ്മ ശ്രീകുമാരി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വീട് ഒഴിയുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഉടമസ്ഥന്റെ ബന്ധു എത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്.
ഇടതിങ്ങി വീടുകളുള്ള പ്രദേശമാണെങ്കിലും അയൽക്കാരുമായി ഈ കുടുംബം വലിയ അടുപ്പം പുലർത്തിയിരുന്നില്ല. വീടിനുള്ളിൽ എസി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിന്റെ സാന്നിധ്യത്തിൽ വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അശ്വതിയും അമ്മയും തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ വസ്ത്രങ്ങൾ ധരിപ്പിച്ച് കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇളയ രണ്ട് കുട്ടികളെ പുത്തൻ ഉടുപ്പുകൾ ധരിപ്പിച്ച് സൺഗ്ലാസ് വച്ച നിലയിലും, മൂത്ത കുട്ടിയെ ഷെർവാണി ധരിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഫെബ്രുവരിയിലാണ് ഇവർ ഈ വീട് വാടകയ്ക്ക് എടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
