രാം ചരൺ ചിത്രം പെദ്ധി യുടെ ചിത്രീകരണം പൂർത്തിയായി ആഗോള റിലീസ് ജൂൺ 4 ന്
രാം ചരൺ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം പെദ്ധി യുടെ ചിത്രീകരണം പൂർത്തിയായി. എ.ആർ. റഹ്മാൻ സംഗീതം നൽകുന്ന ചിത്രം 2026 ജൂൺ 4 ന് തീയേറ്ററുകളിലെത്തും.
ഹൈദരാബാദ്: ആഗോളതലത്തിൽ തരംഗമായ ആർആർആറിന് ശേഷം മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാകുന്ന വമ്പൻ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ആക്ഷൻ ഡ്രാമ 2026 ജൂൺ 4-ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു.
ഹൈദരാബാദിൽ ഒരുക്കിയ കൂറ്റൻ സെറ്റിൽ എ.ആർ. റഹ്മാൻ ഈണം നൽകിയ പ്രത്യേക ഗാനത്തിന്റെ ചിത്രീകരണത്തോടെയാണ് സിനിമയ്ക്ക് പാക്കപ്പ് ആയത്. ഗുസ്തിയുടെയും ക്രിക്കറ്റിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു 'പെഹൽവാൻ' ആയാണ് രാം ചരൺ എത്തുന്നത്. ഇതിനായി താരം നടത്തിയ ശാരീരിക മാറ്റങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
താരനിരയും അണിയറയും
ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് അവതരിപ്പിക്കുന്നത്.
ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ ഒരുക്കിയ "ചികിരി ചികിരി", "റായ് റായ് രാ രാ" എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ചാർട്ട് ബസ്റ്ററുകളായി മാറിയിട്ടുണ്ട്. രത്നവേലു ക്യാമറയും നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം വേനലവധിക്കാലത്തിന്റെ അവസാനം വലിയ റിലീസിനാണ് ഒരുങ്ങുന്നത്.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
