പതിനാല് ജില്ലകളിലും ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കും മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിലെ മുഴുവൻ ജില്ലകളിലും ഗിഗ് തൊഴിലാളികൾക്കായി സൗജന്യ സൗകര്യങ്ങളോടെ ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു.
14 ജില്ലകളിലും ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കും: മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഗിഗ് തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ക്ഷേമപദ്ധതിയായ ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് വാൻറോസ് ജംഗ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ‘ഗിഗോൺ’ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ദിവസവും രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ രണ്ട് ഷിഫ്റ്റുകളിലായാണ് ഇവിടം പ്രവർത്തിക്കുക. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരെ വീതം മേൽനോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്. നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്കായി ഒരു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള കസേരകൾ, ശുചിമുറി, കുടിവെള്ളം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, വൈ ഫൈ, മൊബൈൽ ചാർജിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും പൂർണ്ണമായും സൗജന്യമായി ലഭ്യമാകും. അടുത്ത ഘട്ടത്തിൽ കൂടുതൽ ജില്ലകളിലേക്ക് ‘ഗിഗോൺ’ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിൽ വകുപ്പ് എന്നത് ഓഫീസ് പ്രവർത്തനങ്ങളിലോ ഫയലുകളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. തൊഴിലാളികളുടെ വേതനപ്രശ്നങ്ങൾ, ജോലി നഷ്ടപ്പെടൽ, സുരക്ഷാ ആശങ്കകൾ, അടിസ്ഥാന സൗകര്യങ്ങളുടെ നിഷേധം എന്നിവ ഉണ്ടാകുമ്പോഴെല്ലാം അവരെ ചേർത്തുപിടിക്കാനും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനും മുന്നിലുണ്ടാകും. കേരളത്തെ തൊഴിലുടമ, തൊഴിലാളി സൗഹൃദവുമായ ഇടമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേർത്തു.
ചടങ്ങിൽ വാർഡ് കൗൺസിലർ സി. ഹരികുമാർ, ലേബർ കമ്മീഷണർ സഫ്‌ന നസറുദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഗിഗ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28 ന് ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കലയാണ് എന്റെ ലഹരി 30 വർഷമായി സിനിമാരംഗത്തുണ്ടായിട്ടും ലഹരി തൊടാത്തത് അതുകൊണ്ട് നടൻ പ്രമോദ് വെളിയനാട്
സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ഒക്ടോബർ 13 ന്
മറ്റ് ഭാഷകൾ പോലെ ആംഗ്യഭാഷയും പ്രധാനം മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ
പതിനാല് ജില്ലകളിലും ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കും മന്ത്രി ബിന്ദു കൃഷ്ണ
സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു