നേര്യമംഗലം ഫയർ സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

ജനങ്ങളുടെ ദീർഘകാല സ്വപ്നമായ നേര്യമംഗലം അഗ്നിരക്ഷാ നിലയം ഇന്ന് പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ആന്റണി ജോൺ എംഎൽഎയുടെ ഇടപെടൽ വിജയം.

നേര്യമംഗലം ഫയർ സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും
നേര്യമംഗലം ഫയർ സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും
നേര്യമംഗലം ഫയർ സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

നേര്യമംഗലത്തിന്റെ കാത്തിരിപ്പിന് വിരാമം; പുതിയ ഫയർ സ്റ്റേഷൻ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

​നേര്യമംഗലം: ഹൈറേഞ്ചിന്റെ കവാടമായ നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും ഇനി അഗ്നിരക്ഷാ സേനയുടെ കാവൽ. ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന നേര്യമംഗലം അഗ്നിരക്ഷാ നിലയം ഇന്ന് (മാർച്ച് 5) വൈകുന്നേരം 3.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിക്കും. ആന്റണി ജോൺ എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് കരുത്തേകി പുതിയ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നത്.

​നേര്യമംഗലത്ത് ഒരു ഫയർ സ്റ്റേഷൻ വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നിലവിൽ കവളങ്ങാട്, കീരമ്പാറ, കുട്ടമ്പുഴ, അടിമാലി, കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളിൽ അപകടങ്ങളുണ്ടായാൽ കോതമംഗലത്ത് നിന്നോ അടിമാലിയിൽ നിന്നോ ഫയർഫോഴ്സ് എത്തണമായിരുന്നു. ദൂരക്കൂടുതൽ കാരണം പലപ്പോഴും രക്ഷാപ്രവർത്തനം വൈകിയിരുന്ന സാഹചര്യത്തിന് ഇതോടെ ശാശ്വത പരിഹാരമാകും.

​പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടത്തിൽ തുടക്കം

സ്വന്തമായി സ്ഥലം ലഭ്യമാകാതിരുന്നതിനെത്തുടർന്ന്, കവളങ്ങാട് പഞ്ചായത്ത് ഭരണസമിതി വിട്ടുനൽകിയ നേര്യമംഗലത്തെ സാംസ്കാരിക നിലയത്തിലാണ് സ്റ്റേഷൻ താൽക്കാലികമായി പ്രവർത്തിക്കുക. കെട്ടിടത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് നേരത്തെ തന്നെ ഒരുക്കിയിരുന്നു. മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ള വാഹനങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.

​തസ്തികകൾ അനുവദിച്ച് മന്ത്രിസഭ

2021-ൽ സ്റ്റേഷന് തത്വത്തിൽ അനുമതി ലഭിച്ചിരുന്നെങ്കിലും ആവശ്യമായ തസ്തികകൾ ഇല്ലാത്തത് പ്രതിസന്ധിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18-ന് ചേർന്ന മന്ത്രിസഭാ യോഗം പുതിയ തസ്തികകൾ അനുവദിക്കാനും പുനർവിന്യാസത്തിലൂടെ ബാക്കി ജീവനക്കാരെ കണ്ടെത്താനും തീരുമാനിച്ചതോടെയാണ് ഉദ്ഘാടനത്തിന് വഴിതെളിഞ്ഞത്.

​പരിധിയിലുള്ള പ്രദേശങ്ങൾ:

കവളങ്ങാട് പഞ്ചായത്ത് മുഴുവനായും, കീരമ്പാറയിലെ കൊണ്ടിമറ്റം വരെയുള്ള മൂന്ന് വാർഡുകൾ, കുട്ടമ്പുഴയിലെ ഇഞ്ചത്തൊട്ടി, മാമലക്കണ്ടം, ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ കരിമണൽ, തട്ടേക്കണ്ണി പ്രദേശങ്ങൾ, അടിമാലിയിലെ വാളറ വരെയുള്ള മേഖലകൾ എന്നിവ നേര്യമംഗലം സ്റ്റേഷന്റെ പരിധിയിൽ വരും.