ഡ്യൂട്ടിക്കിടയിൽ ജീവൻ വെടിഞ്ഞ പൊലീസുകാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങ് 5.96 കോടി രൂപ ധനസഹായം നൽകി മുഖ്യമന്ത്രി ജോസഫ് വിജയ്

തമിഴ്‌നാട്ടിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കും കോമയിലായ ഉദ്യോഗസ്ഥനും മുഖ്യമന്ത്രി വിജയ് 5.96 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.

ഡ്യൂട്ടിക്കിടയിൽ ജീവൻ വെടിഞ്ഞ പൊലീസുകാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങ് 5.96 കോടി രൂപ ധനസഹായം നൽകി മുഖ്യമന്ത്രി ജോസഫ് വിജയ്
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൊലീസ് അനുസ്മരണ ദിന ചടങ്ങിൽ അപകടത്തിൽപ്പെട്ട പൊലീസുകാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.

തമിഴ്‌നാട്ടിൽ ഡ്യൂട്ടിക്കിടയിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപ ധനസഹായം കൈമാറി മുഖ്യമന്ത്രി വിജയ്

​ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ 6 പൊലീസ് ഉദ്യോഗസ്ഥരുടെയും കോമയിലായ ഒരു ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് 5.96 കോടിയുടെ ധനസഹായം വിതരണം ചെയ്ത് മുഖ്യമന്ത്രി വിജയ്. ചെന്നൈയിൽ നടന്ന പൊലീസ് അനുസ്മരണ ദിന ചടങ്ങിലാണ് ധനസഹായം വിതരണം ചെയ്തത്.

​വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി പ്രകാരമാണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് തുക കൈമാറിയത്. തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് ഈ സഹായം ഉറപ്പാക്കിയത്. സേവനത്തിനിടെ ജീവത്യാഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിക്കുകയും, സംസ്ഥാനത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിൽ അവർ വഹിച്ച നിർണായക പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

​24 മണിക്കൂറും സേവനനിരതരായ പൊലീസിന്റെ കഠിനാധ്വാനത്തെ പൊതുജനങ്ങൾ അംഗീകരിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടു. പൊതുസുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികളെ ധൈര്യത്തോടും ജാഗ്രതയോടും കൂടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മാർപ്പണത്തെയും അദ്ദേഹം അഭിനന്ദിച്ചു. കണക്കുകൾ പ്രകാരം 2026-ൽ രാജ്യവ്യാപകമായി 154 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഡ്യൂട്ടിക്കിടയിൽ ജീവൻ നഷ്ടമായിട്ടുള്ളത്.