ആദിവാസി ഊരുകളിലെ കുരുന്നുകൾക്ക് ഇനി കരുതലിന്റെ പോഷകാമൃതം
ആദിവാസി ഊരുകളിലെ കുട്ടികളുടെ പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിക്കാൻ പോഷകാമൃതം പദ്ധതിക്ക് തുടക്കമായി. 15 ഊരുകളിലെ മുന്നൂറോളം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വനമേഖലയിലെ കുരുന്നുകൾക്ക് ഇനി 'പോഷകാമൃതം' കാടുകയറി ഹെൽത്ത് ടീം ഊരുകളിൽ പുത്തൻ പ്രതീക്ഷ
ഇടുക്കി:കുട്ടമ്പുഴ :കാടിന്റെ മക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എറണാകുളം ജില്ലാ പഞ്ചായത്ത്. ആദിവാസി ഊരുകളിലെ കുരുന്നുകളുടെ പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിച്ച് അവരുടെ വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി ലക്ഷ്യമിടുന്ന 'പോഷകാമൃതം' പദ്ധതിക്ക് എറണാകുളത്ത് തുടക്കമായി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ തേര ഉന്നതിയിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
കാടിന്റെ കാവലാളുകളായ തദ്ദേശീയ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും പട്ടികവർഗ്ഗ മേഖലകളിലെ പദ്ധതി തുക കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലാ പഞ്ചായത്ത് 2026–27 സാമ്പത്തിക വർഷത്തെ തനത് ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ വകയിരുത്തി പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ആരോഗ്യമുള്ള നാളേക്ക് അടിയന്തര ഇടപെടൽ
കുട്ടമ്പുഴ, വേങ്ങൂർ ഗ്രാമപഞ്ചായത്തുകളിലെ 15 ആദിവാസി സങ്കേതങ്ങളിലായി പരന്നുകിടക്കുന്ന മുന്നൂറോളം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ നേരിട്ട് പ്രയോജനം ലഭിക്കുക. 12 വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിനാണ് പദ്ധതി പ്രധാന ഊന്നൽ കൊടുക്കുന്നത്.
മെഡിക്കൽ പരിശോധനകൾക്കായി പ്രത്യേകം സജ്ജമാക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് നേരിട്ട് ഊരുകളിലേക്ക് എത്തും. ഡോ. മേഖലുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്. പരിശോധനയിലൂടെ പോഷകാഹാരക്കുറവ് കണ്ടെത്തുന്ന കുട്ടികൾക്ക് ആവശ്യമായ വൈറ്റമിൻ സപ്ലിമെന്റുകളും മറ്റ് വൈദ്യസഹായങ്ങളും ഉടനടി ലഭ്യമാക്കും.
കുരുന്നുകൾക്ക് അമൃതമായി ഫുഡ് കിറ്റ്
ആരോഗ്യ പരിശോധനകൾക്ക് പുറമേ, കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ഫുഡ് കിറ്റുകളും മാസംതോറും വീട്ടിലെത്തിക്കും. മാവേലി സ്റ്റോറുകൾക്കും ത്രിവേണി സൂപ്പർമാർക്കറ്റുകൾക്കും ചുമതല നൽകി നടപ്പിലാക്കുന്ന കിറ്റിൽ ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ പോഷകസമ്പന്നമായ ഭക്ഷ്യവസ്തുക്കളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഊരുകളിലെ വരുംതലമുറയെ ആരോഗ്യവും പ്രാപ്തിയുമുള്ളവരായി വളർത്തിയെടുക്കാനുള്ള ഈ അടിയന്തര ഇടപെടൽ വനമേഖലയിൽ വലിയ പ്രതീക്ഷയ്ക്കാണ് വഴിതുറക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റസിയ റഹ്മത്, ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാർട്ടിൻ, സൗമ്യ ശശി, വിവേക് ഹരിദാസ് , സുജിത് പോൾ, പി എം നാദിർഷ, ബിന്ദു ജോർജ്, അനിത തോമസ്, മേരി വിൻസൻ്റ് , ജി ബിനീഷ, ടി എസ് സുമയ്യ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന് 
