പ്ലൂട്ടോ ഏലിയൻ കേരളത്തിൽ
നീരജ് മാധവും അൽത്താഫ് സലീമും ഒന്നിക്കുന്ന 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ഏലിയൻ കേരളത്തിൽ! നീരജ് മാധവും അൽത്താഫ് സലീമും ഒന്നിക്കുന്ന 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
കൊച്ചി: മലയാള സിനിമയിൽ അപൂർവ്വമായി മാത്രം പരീക്ഷിക്കപ്പെട്ടിട്ടുള്ള 'ഏലിയൻ കോമഡി' വിഭാഗത്തിൽ പുതിയൊരു ചിത്രം വരുന്നു. നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന "പ്ലൂട്ടോ" എന്ന ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'എങ്കിലും ചന്ദ്രിക'യ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
മനുഷ്യലോകത്തേക്ക് അബദ്ധവശാൽ എത്തുന്ന ഒരു ഏലിയനും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. പോസ്റ്ററിൽ അൽത്താഫ് സലീമിന്റെ വേറിട്ട ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അജു വർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിവിൻ പോളിയെ നായകനാക്കി 'മൾട്ടിവേഴ്സ് മന്മഥൻ' എന്ന ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ച ആദിത്യൻ ചന്ദ്രശേഖറുടെ ക്രിയേറ്റീവ് മികവിൽ മലയാളി പ്രേക്ഷകർക്ക് ഒരു കംപ്ലീറ്റ് ഫൺ എന്റർടൈനർ പ്രതീക്ഷിക്കാം
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
