വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ കോസ്മിക് സാംസൺ
മിന്നൽ മുരളി, ആർ.ഡി. എക്സ്, ബാംഗ്ളൂർ ഡെയ്സ്' തുടങ്ങിയ വൻ വിജയങ്ങൾ സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രം
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ കോസ്മിക് സാംസൺ
മിന്നൽ മുരളി', 'ആർ.ഡി. എക്സ്', 'ബാംഗ്ളൂർ ഡെയ്സ്' തുടങ്ങിയ വൻ വിജയങ്ങൾ സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'കോസ്മിക് സാംസൺ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തുന്നത്. 'പടക്കളം', 'എക്കോ' എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം കൂടിയാണിത്.
അഭിജിത് ജോസഫ് ആണ് 'കോസ്മിക് സാംസൺ' രചിച്ച് സംവിധാനം ചെയ്യുന്നത്. 'ജോൺ ലൂതർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. അഭികൃഷ് ആണ് സഹരചയിതാവ്.
വ്ലാഡ് റിംബർഗ് ആക്ഷൻ ഡയറക്ടറാകുന്ന ചിത്രം എന്ന പ്രത്യേകതയും 'കോസ്മിക് സാംസൺ' സ്വന്തമാക്കുന്നു. 'മിന്നൽ മുരളി'ക്ക് ശേഷം റിംബർഗ് മലയാളത്തിൽ പ്രവർത്തിക്കുന്ന ചിത്രമാണിത്.
താരനിര:
ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രീകരണ വിശേഷങ്ങൾ:
ഡിസംബർ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ചിത്രം ആരംഭിക്കും. തുടർന്ന് ഡിസംബർ പതിനാലിന് ചിത്രീകരണം ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.
സാങ്കേതിക വിദഗ്ദ്ധർ:
കോ പ്രൊഡ്യൂസർ: മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്)
എഡിറ്റർ: ചമൻ ചാക്കോ
സംഗീതം: സിബി മാത്യു
സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ)
ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ
പിആർഒ: ശബരി

