4K മികവിൽ സമ്മർ ഇൻ ബത്‌ലഹേം തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു

4K മികവിൽ സമ്മർ ഇൻ ബത്‌ലഹേം തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു ​ചിത്രത്തിലെ ഹിറ്റ് ഗാനം കൺഫ്യൂഷൻ തീർക്കണമേ റീമാസ്റ്റർഡ് പതിപ്പ് റിലീസ്

4K മികവിൽ സമ്മർ ഇൻ ബത്‌ലഹേം തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു
4K മികവിൽ സമ്മർ ഇൻ ബത്‌ലഹേം

4K മികവിൽ ‘സമ്മർ ഇൻ ബത്‌ലഹേം’; തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു!

​ചിത്രത്തിലെ ഹിറ്റ് ഗാനം "കൺഫ്യൂഷൻ തീർക്കണമേ" റീമാസ്റ്റർഡ് പതിപ്പ് റിലീസ് ചെയ്തു.

​തിരുവനന്തപുരം: മലയാള സിനിമയിൽ ഇപ്പോൾ റീ-റിലീസുകളുടെ കാലമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ഉൾപ്പെടെ പഴയ ക്ലാസിക്കുകൾ പുതിയ സാങ്കേതിക മികവോടെ വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി, ഹിറ്റ്‌ ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേം’ 4K ഡോൾബി അറ്റ്‌മോസ് മികവിൽ ഡിസംബർ 12-ന് പുറത്തിറങ്ങി. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ ചെയ്ത പതിപ്പിന് ലഭിക്കുന്നത്.

​തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ എക്കാലത്തെയും ഹിറ്റ്‌ ഗാനമായ "കൺഫ്യൂഷൻ തീർക്കണമേ" റീമാസ്റ്റർഡ് പതിപ്പ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ഈ ഗാനം പ്രേക്ഷകർ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.

​സിനിമയുടെ പുത്തൻ പതിപ്പിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഗംഭീര വിഷ്വൽ ക്വാളിറ്റിയും മെച്ചപ്പെട്ട സൗണ്ട് അനുഭവവുമാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന പ്രധാന അഭിപ്രായങ്ങൾ. മുൻപ് 'ദേവദൂതൻ', 'ഛോട്ടാ മുംബൈ' തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈസ്റ്റുഡിയോസ് ആണ് 'സമ്മർ ഇൻ ബത്‌ലഹേം' ൻ്റെയും റീമാസ്റ്ററിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

​മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലിൻ്റെ ശ്രദ്ധേയമായ അതിഥി വേഷവും ചിത്രത്തിൻ്റെ പ്രധാന ആകർഷണമായിരുന്നു. സിയാദ് കോക്കർ നിർമ്മിച്ച ചിത്രം, കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസും എവരിഡേ ഫിലിംസുമായി സഹകരിച്ചാണ് തീയറ്ററുകളിൽ എത്തിക്കുന്നത്.

​പ്രൊഡക്ഷൻ കൺട്രോളർ എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂംസ് സതീശൻ എസ് ബി, മേക്കപ്പ് സി വി സുദേവൻ, കൊറിയോഗ്രാഫി കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌ ഹരിനാരായണൻ, കളറിസ്റ്റ് ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ് ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ് ഹൈപ്പ്, പിആർഒ പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.