മാരകായുധങ്ങളുമായി അക്രമം അങ്കമാലി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
അങ്കമാലിയിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്രയുടേതാണ് ഉത്തരവ്.
വധശ്രമക്കേസ് പ്രതി കാപ്പ ചുമത്തി നാടുകടത്തി; നടപടി എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിൽ
അങ്കമാലി: വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി നാടുകടത്തി. പാറക്കടവ് പുളിയനം കോടുശ്ശേരി ചീരോത്തി വീട്ടിൽ വിനീത് (37) നെയാണ് ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി ഉത്തരവായത്. എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്രയുടേതാണ് ഉത്തരവ്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, എറണാകുളം ടൗൺ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, ദേഹോപദ്രവം, ആയുധ നിയമപ്രകാരമുള്ള കേസുകൾ തുടങ്ങി നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്.
ആക്രമണങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത മാരകായുധം വീട്ടിൽ സൂക്ഷിച്ചതിന് അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് വിനീതിനെതിരെ കർശന നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ഇയാളുടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തിയാണ് കാപ്പ ചുമത്തിയത്.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
