​പി.എം ജൻമൻ പദ്ധതി വയനാട്ടിൽ അഞ്ച് കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്‌ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു

വയനാട് കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ പി.എം ജൻമൻ ഭവന പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു. ഗോത്ര പട്ടികജാതി മേഖലകൾക്കായി പ്രത്യേക ഭവന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

​പി.എം ജൻമൻ പദ്ധതി വയനാട്ടിൽ അഞ്ച് കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്‌ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു
വയനാട്ടിൽ പി.എം ജൻമൻ ഭവനങ്ങളുടെ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു
​പി.എം ജൻമൻ പദ്ധതി വയനാട്ടിൽ അഞ്ച് കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്‌ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു
​പി.എം ജൻമൻ പദ്ധതി വയനാട്ടിൽ അഞ്ച് കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്‌ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു
​പി.എം ജൻമൻ പദ്ധതി വയനാട്ടിൽ അഞ്ച് കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്‌ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു
​പി.എം ജൻമൻ പദ്ധതി വയനാട്ടിൽ അഞ്ച് കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്‌ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു
​പി.എം ജൻമൻ പദ്ധതി വയനാട്ടിൽ അഞ്ച് കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്‌ താക്കോൽദാനം മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു

​പി.എം ജൻമൻ പദ്ധതി: വയനാട്ടിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറി

കൽപ്പറ്റ: പി.എം ജൻമൻ ഭവന പദ്ധതിയിൽ വയനാട് ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ സമ്പൂർണ ഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാടക്കുന്ന് ജവഹ‍ർ ഉന്നതിയിൽ നടന്ന ചടങ്ങിൽ കാർഷിക വികസന - ക‍ർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് അഞ്ച് കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽ കൈമാറി.

​സംസ്ഥാനത്തെ ഗോത്ര, പട്ടികജാതി, തീരദേശ മേഖലകളിൽ പ്രത്യേക ഭവന പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചതായി താക്കോൽദാനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഭവന പദ്ധതികൾ എല്ലാം ഒരുമിച്ച് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വിവിധ വകുപ്പുകൾക്ക് കീഴിൽ ഫലപ്രദമായി, ഓരോ വിഭാഗത്തിനുമുള്ള പദ്ധതികൾ പ്രത്യേകമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി. അജീഷ് എന്നിവർ സംസാരിച്ചു.

​സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്സൺമാരായ ഇ.ആ‍ർ. പുഷ്പ, പി.പി. രനീഷ്, ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം. സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനിമോൾ എം.ജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടീച്ച‍ർ, ജോൺസി സജി, സജീഷ് കുമാർ, സനിലേഷ്, എലിസബത്ത്, റംല അസീസ്, ജസ്റ്റിൻ സിറിയക്, വി.ആ‍ർ. ബാലൻ, പി.കെ. ജോൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

​പി.എ.യു പ്രൊജക്ട് ഡയറക്ടർ ജി.പി. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എ. സുരേന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുരേഷ് ബാബു വാളൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ‍ർ എം.ജി. അനിൽ കുമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ‍ർ സി. മുഹമ്മദ് ഷഹീർ, കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.