വിസ്മയാമോഹൻലാലിൻ്റെ അരങ്ങേറ്റം ആകാംക്ഷയേറ്റി തുടക്കം ട്രയിലർ പുറത്തിറങ്ങി
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയാമോഹൻലാൽ അഭിനയിക്കുന്ന തുടക്കം സിനിമയുടെ ഔദ്യോഗിക ട്രയിലർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തും.
വിസ്മയാമോഹൻലാലിൻ്റെ അരങ്ങേറ്റ ചിത്രം; ജൂഡ് ആൻ്റെണി സംവിധാനം ചെയ്ത 'തുടക്കം' ട്രയിലർ പുറത്തിറങ്ങി
കൊച്ചി: ഹൃദ്യമായ കുടുംബമുഹൂർത്തങ്ങളും ത്രില്ലർ രംഗങ്ങളും ഇഴുകിച്ചേർന്നൊരുക്കിയ ജൂഡ് ആൻ്റെണി ജോസഫ് ചിത്രം 'തുടക്കം' സിനിമയുടെ ഔദ്യോഗിക ട്രയിലർ പ്രകാശനം ചെയ്തു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ആഗസ്റ്റ് 7ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് ട്രയിലർ പുറത്തുവിട്ടത്.
കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. വിസ്മയാമോഹൻലാലിൻ്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ചിത്രത്തെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമാക്കുന്നത്. ആ പ്രതീക്ഷയ്ക്ക് ഒട്ടും കോട്ടം തട്ടാത്ത വിധത്തിലുള്ള മികച്ച ദൃശ്യാനുഭവമാണ് ട്രയിലറിലൂടെ അണിയറപ്രവർത്തകർ സമ്മാനിച്ചിരിക്കുന്നത്.
ഒരു മലയോരഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണ പ്ലോട്ടിൽ ആരംഭിക്കുന്ന ചിത്രം, വലിയൊരു നിഗൂഢതയാണ് പ്രേക്ഷകർക്കായി ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ആശിഷ് ജോ ആൻ്റെണി, മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡോ. എമിൽ വിൻസൻ്റും ഡോ. അനീഷ ആൻ്റെണിയുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അണിയറപ്രവർത്തകർ:
തിരക്കഥ: ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റെണി ജോസഫ്
സംഗീതം: ജെയ്ക്ക് ബിജോയ്സ്
ഛായാഗ്രഹണം: അഖിൽ ജോർജ്, ജോമോൻ ടി ജോൺ
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ
പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ 
