പേഴക്കാപ്പിള്ളിയിൽ വാഹന സ്പെയർ പാർട്സ് മോഷണം രണ്ട് പേർ അറസ്റ്റിൽ
മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് കടയിൽ മോഷണം നടത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ സ്പെയർ പാർട്സ് മോഷണം: രണ്ട് പേർ നാട്ടുകാരുടെ പിടിയിൽ
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഭാഗത്ത് പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപ്പന നടത്തുന്ന കടയിൽ നിന്നും സ്പെയർ പാർട്സുകൾ മോഷണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരമല്ലൂർ ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലിൽ വീട്ടിൽ രാഹുൽ ( മുന്ന 29 ) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.. 30 ന് വെളുപ്പിന് മോഷണം നടത്തിയ ഇവരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ പി.എം റാസിഖ് , എം.എം ഉബൈസ് , പി.എം മുഹമ്മദ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ഒ ജിജു, പി.കെ,സനൂപ് കെ.പി, നിസാർ, കെ.എ ഷിഹാബ് എന്നിവരുമുണ്ടായിരുന്നു.
അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി, ശിവഗംഗ എസ്. നായർ പ്രസിഡൻ്റ്
ലഹരിമുക്ത വൈപ്പിൻ കോളേജ് വിദ്യാർഥികൾക്കായി മിനി മാരത്തോൺ സംഘടിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ വിജ്ഞാന കേന്ദ്രം വരുന്നു
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന് 
