മൂവാറ്റുപുഴയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴയിൽ വാഹനാപകടം മെഡിക്കൽ സ്റ്റോർ ഉടമ രഞ്ജൻ ആണ് മരിച്ചത്
മൂവാറ്റുപുഴയിൽ വാഹനാപകടം: മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു
മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് സമീപം എസ്.എൻ മെഡിക്കൽസ് നടത്തുന്ന പൊങ്ങശ്ശേരിയിൽ രഞ്ജൻ (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് മുൻവശത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന രഞ്ജനെ ടാറിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ തൊട്ടടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ആശുപത്രി പരിസരത്ത് വ്യാപാരം നടത്തിവരുന്ന വ്യക്തിയായിരുന്നു രഞ്ജൻ.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
