പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി (68) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം. ദീർഘകാലമായി പ്രമേഹവും മറ്റ് ശാരീരിക അവശതകളും കാരണം ചികിത്സയിലായിരുന്നു ഇവർ.
2016 ഏപ്രിൽ 28-ന് നടന്ന ജിഷയുടെ കൊലപാതകത്തെത്തുടർന്ന് രാജേശ്വരി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. മകളുടെ മരണശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ ഇവർ ലോട്ടറി വിറ്റും മറ്റു ജോലികൾ ചെയ്തുമാണ് ജീവിച്ചിരുന്നത്.
മൃതദേഹം ചൊവ്വാഴ്ച പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് വിട്ടുനൽകും. പൊതുദർശനത്തിന് ശേഷം സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നടക്കും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
