വിഷ്ണു വിശാൽ ഐശ്വര്യ ലക്ഷ്മി ചിത്രം ഗാട്ട കുസ്തി 2

​വിഷ്ണു വിശാൽ ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ടിലിറങ്ങുന്ന സ്പോർട്സ് ഫാമിലി ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. E4 എൻ്റർടെയിൻമെൻ്റാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

വിഷ്ണു വിശാൽ ഐശ്വര്യ ലക്ഷ്മി ചിത്രം ഗാട്ട കുസ്തി 2
വിഷ്ണു വിശാൽ ഐശ്വര്യ ലക്ഷ്മി ചിത്രം ഗാട്ട കുസ്തി 2

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ റിലീസിന് ഒരുങ്ങി. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ 'U' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ജൂലൈ 3 ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ E4 എൻ്റർടെയിൻമെൻ്റാണ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

​ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രെയ്‌ലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ ഹിറ്റായ ആദ്യ ഭാഗത്തിൻ്റെ തുടർച്ചയായി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവതരിപ്പിക്കുന്ന വീര, കീർത്തി എന്നീ കഥാപാത്രങ്ങളുടെയും അവരുടെ മകളുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം.

​സ്പോർട്സ്, ആക്ഷൻ, കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയ ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് ടീസറും ഗാനങ്ങളും ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ചിത്രത്തിലെ ഷോൺ റോൾഡൻ ഈണം നൽകിയ ഗാനങ്ങളെല്ലാം തന്നെ ഇപ്പോൾ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിട്ടുണ്ട്.

​രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ എന്നിവർ ചേർന്നാണ് നിർമ്മാണം. കെ.എം. ഭാസ്കരൻ ഛായാഗ്രഹണവും ഭരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു