തൃപ്പൂണിത്തുറയുടെ കലാ സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്

തൃപ്പൂണിത്തുറയിലെ കഥകളി ക്ലബ്ബിനും സംഗീത സമിതിക്കും മുൻപ് ലഭിച്ചിരുന്ന ഗ്രാന്റുകൾ അടുത്ത വർഷത്തെ ബജറ്റ് മുതൽ പുനഃസ്ഥാപിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്കുള്ള പൗരസ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃപ്പൂണിത്തുറയുടെ കലാ സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരവ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി . വിഷ്ണുനാഥ് ദേശീയ പുരസ്‌കാര ജേതാവ് തൃപ്പുണിത്തുറ രാധാകൃഷ്‌ണന് സമ്മാനിക്കുന്നു.രമേഷ് പിഷാരടി എം.എൽ.എ, ദീപക് ജോയ് എം.എൽ. എ , മുൻ മന്ത്രി കെ. ബാബു എന്നിവർ സമീപം
തൃപ്പൂണിത്തുറയുടെ കലാ സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
തൃപ്പൂണിത്തുറയുടെ കലാ സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
തൃപ്പൂണിത്തുറയുടെ കലാ സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്

തൃപ്പൂണിത്തുറയുടെ കലാ-സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ കഥകളി ക്ലബ്ബിനും സംഗീത സമിതിക്കും മുൻപ് ലഭിച്ചിരുന്നതും പിന്നീട് മുടങ്ങിപ്പോയതുമായ സാമ്പത്തിക ഗ്രാന്റുകൾ അടുത്ത വർഷത്തെ ബജറ്റ് മുതൽ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നൽകിയ പൗരസ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഒരു കലാകാരനെ ആദരിക്കുമ്പോൾ ആ വ്യക്തിയെമാത്രമല്ല, ഒരു നാടിന്റെ പാരമ്പര്യവും സംസ്കാരവുമാണ് ആദരിക്കപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പ്രശസ്ത മോഹിനിയാട്ടം ആചാര്യ ശ്രീദേവി ടീച്ചർ, പ്രശസ്ത സംഗീതജ്ഞൻ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

​കേരളത്തിന്റെ സ്വന്തം നൃത്തരൂപമായ മോഹിനിയാട്ടത്തെ വരുംതലമുറകൾക്ക് പകർന്നുനൽകാൻ ജീവിതം സമർപ്പിച്ച ശ്രീദേവി ടീച്ചർക്ക് ലഭിച്ച പുരസ്കാരം കേരളത്തിന്റെ കലാമേഖലയ്ക്കുള്ള അംഗീകാരമാണ്. ചെമ്പൈ സ്വാമികൾ, എം.ഡി. രാമനാഥൻ, യേശുദാസ് തുടങ്ങി സംഗീതലോകത്തെ മഹാന്മാരോടൊപ്പം അരനൂറ്റാണ്ടിലധികം വേദി പങ്കിട്ട തൃപ്പൂണിത്തുറ രാധാകൃഷ്ണനെപ്പോലുള്ള കലാകാരന്മാർക്ക് പുരസ്കാരം ലഭിക്കുമ്പോൾ അവാർഡുകളുടെ മാറ്റും മൂല്യവുമാണ് വർദ്ധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​തൃപ്പൂണിത്തുറയിൽ നിന്നാണ് കേരളത്തിന്റെ ആഘോഷങ്ങൾ തുടങ്ങുന്നതെന്നും, ഇവിടുത്തെ എല്ലാ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

​പൗരസ്വീകരണ സമിതി ചെയർമാൻ കെ. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രമേഷ് പിഷാരടി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു. ദീപക് ജോയ് എം.എൽ.എ, തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ അഡ്വ. പി.എൽ. ബാബു, വൈസ് ചെയർപേഴ്സൺ രാധികാവർമ്മ, മുൻ ചെയർമാൻ ആർ. വേണുഗോപാൽ, കെ.ടി അഖിൽദാസ്, സി.എ. ഷാജി, ഡോ. ശ്രീവത്സൻ ജെ. മേനോൻ, ഡോ. എസ് ശാലിനി, രാജ്‌മോഹൻ വർമ്മ, ബാലസുബ്രഹ്മണ്യൻ, ആർ. രാജലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

​ചടണ്ടിനോടനുബന്ധിച്ച് ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, ജി.എൻ. സ്വാമി സംഗീത വിദ്യാലയം, നൃത്യക്ഷേത്ര എന്നിവിടങ്ങളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.