തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്നേഹധാര പദ്ധതി വിവിധ തസ്തികകളിൽ നിയമനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 4 ന് നടക്കും.
സ്നേഹധാര പദ്ധതി: മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 4-ന്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹധാര' പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 4-ന് രാവിലെ 10.30-ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ഒഴിവുകളും യോഗ്യതകളും:
മെഡിക്കൽ ഓഫീസർ: കൗമാരഭൃത്യത്തിൽ എം.ഡി/ പി.ജി ഡിപ്ലോമ അല്ലെങ്കിൽ കായ ചികിത്സയിലുള്ള എം.ഡി അല്ലെങ്കിൽ മാനസികം എം.ഡി/ പി.ജി ഡിപ്ലോമ.
സ്പീച്ച് തെറാപ്പിസ്റ്റ്: ബി.എ.എസ്.എ.ൽ.പി (BASLP), ആർ.സി.ഐ (RCI) രജിസ്ട്രേഷൻ.
ഫാർമസിസ്റ്റ്: ഡി.എ.എം.ഇ അംഗീകൃത ആയുർവേദ ഫാർമസി കോഴ്സ് പാസായിരിക്കണം.
സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം), ആരോഗ്യഭവൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
