പുതുമുഖങ്ങളെ അണിനിരത്തി ഇനിയും
പുതുമുഖങ്ങളെ അണിനിരത്തി ഇനിയും ഓഡിയോയും ട്രെയിലറും പുറത്തിറങ്ങി
പുതുമുഖങ്ങളെ അണിനിരത്തി 'ഇനിയും'; ഓഡിയോയും ട്രെയിലറും പുറത്തിറങ്ങി
കൊച്ചി: പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന 'ഇനിയും' എന്ന ചിത്രത്തിന്റെ ഓഡിയോ, ട്രെയിലർ പ്രകാശനം കൊച്ചിയിൽ നടന്നു. പൂർണ്ണമായും ഒരു ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും.
അഷ്‌കർ സൗദാൻ, റിയാസ്ഖാൻ, ഡ്രാക്കുള സുധീർ, നന്ദകിഷോർ, സംവിധായകൻ കണ്ണൻ താമരക്കുളം, ബൈജുകുട്ടൻ, ആശ നായർ, സംഗീത സംവിധായാകൻ മോഹൻ സിത്താര, ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പുതുമുഖം ഭദ്രയാണ് ചിത്രത്തിലെ നായിക.
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമ്മിക്കുന്ന ചിത്രത്തിന് അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ, കൈലാഷ്, ദേവൻ തുടങ്ങി മലയാളത്തിലെ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മോഹൻ സിത്താര, സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവർ സംഗീതവും കനകരാജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. പി.ശിവപ്രസാദാണ് വാർത്താ പ്രചരണം.

