വലതു വശത്തെ കള്ളൻ
നീതിപാലകനും നീതി തേടുന്നവനും നേർക്കുനേർ വലതു വശത്തെ കള്ളൻ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി
നീതിപാലകനും നീതി തേടുന്നവനും നേർക്കുനേർ; 'വലതു വശത്തെ കള്ളൻ' ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി
കൊച്ചി: ദൃശ്യ വിസ്മയങ്ങളുടെ സംവിധായകൻ ജീത്തു ജോസഫ് ബിജു മേനോനെയും ജോജു ജോർജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'വലതു വശത്തെ കള്ളൻ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉദ്വേഗജനകമായ നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
ഒരു പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി നീങ്ങുന്ന കഥയിൽ ബിജു മേനോൻ അവതരിപ്പിക്കുന്ന ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥനും ജോജു ജോർജിന്റെ കഥാപാത്രവും തമ്മിലുള്ള വാശിയേറിയ സംഭാഷണങ്ങളാണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. "സാറേ എവിഡൻസ് വേണം... അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ പറയുന്നത് തെളിവാകുമോ?" എന്ന ജോജുവിന്റെ ചോദ്യവും അതിനു മറുപടിയായി എത്തുന്ന ബിജു മേനോന്റെ പ്രകടനവും പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ഉണർത്തുന്നത്.
ഡിനു തോമസ് ഈലന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി ചേർന്നാണ് നിർമ്മിക്കുന്നത്. ലേന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, ശ്യാമപ്രസാദ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വിഷ്ണു ശ്യാം സംഗീതവും സതീഷ് കുറുപ്പ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചിത്രം ജനുവരി 30-ന് ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് തിയേറ്ററുകളിൽ എത്തിക്കും.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
