നിതിൻ രാജിന്റെ സ്വപ്നം പൂവണിയുന്നു എം.വി. ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു
പരേതനായ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് സി.പി.ഐ (എം) നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
നിതിൻ രാജിന്റെ കുടുംബത്തിന് കരുതലായി സി.പി.ഐ (എം); എം.വി. ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു
വിതുര: അകാലത്തിൽ പൊലിഞ്ഞുപോയ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. സി.പി.ഐ (എം) വിതുര, വിളപ്പിൽ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ വേർപാടോടെ വലിയ പ്രതിസന്ധിയിലായ കുടുംബത്തെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ഈ ഭവനപദ്ധതി ഏറ്റെടുത്തത്. ചടങ്ങിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. നിതിൻ രാജിന്റെ വലിയൊരു ആഗ്രഹമായിരുന്നു കുടുംബത്തിന് സുരക്ഷിതമായ ഒരു വീട് എന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിലൂടെ ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി, ശിവഗംഗ എസ്. നായർ പ്രസിഡൻ്റ്
ലഹരിമുക്ത വൈപ്പിൻ കോളേജ് വിദ്യാർഥികൾക്കായി മിനി മാരത്തോൺ സംഘടിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ വിജ്ഞാന കേന്ദ്രം വരുന്നു
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന് 
