ഗൂഗിൾ പേ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിപ്പ് പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴയിൽ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളുടെ കയ്യിൽ നിന്നും ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്ത പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ.
വ്യാജ ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയയാൾ മൂവാറ്റുപുഴയിൽ അറസ്റ്റിൽ
മൂവാറ്റുപുഴ: എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽ നിന്നും ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ എടിഎമ്മിന് സമീപം ഈ മാസം 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടിഎമ്മിൽ പണം നിക്ഷേപിക്കാൻ എത്തുന്നവരെ സമീപിച്ച്, തനിക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുന്നില്ലെന്നും, പകരം തനിക്ക് കയ്യിലുള്ള പണം തന്നാൽ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം അയച്ചുതരാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. പണം അയച്ചതായി വ്യാജമായി നിർമ്മിച്ച ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ചാണ് ഇയാൾ ആളുകളെ കബളിപ്പിച്ചിരുന്നത്.
സമാനമായ തട്ടിപ്പുകേസിൽ മുൻപ് റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. സമാനമായ രീതിയിൽ ഇയാൾ മറ്റെവിടെയെങ്കിലും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ എസ്.എച്ച്.ഒ. സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
എറണാകുളം ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ നിയമനം
ഗാന്ധി ചിത്രരചനാ മത്സരം കുട്ടിപ്രതിഭകൾക്ക് ജില്ലാ കലക്ടറുടെ ആദരം
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി
തുഴയെറിയാൻ ജാൻസിയും അനുമോളും പിറവം ജലോത്സവത്തിൽ ഇതാദ്യമായി വനിതാ ക്യാപ്റ്റന്മാർ
ഗൂഗിൾ പേ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിപ്പ് പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ