വൈബ് 4 വെൽനെസ് ജില്ലാതല പ്രീ ലോഞ്ച് കോതമംഗലത്ത് നടന്നു

ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ് ജില്ലാതല പ്രീ ലോഞ്ച് കോതമംഗലത്ത് നടന്നു ​

വൈബ് 4 വെൽനെസ് ജില്ലാതല പ്രീ ലോഞ്ച് കോതമംഗലത്ത് നടന്നു
വൈബ് 4 വെൽനെസ് ജില്ലാതല പ്രീ ലോഞ്ച് കോതമംഗലത്ത് നടന്നു

ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്: ജില്ലാതല പ്രീ-ലോഞ്ച് കോതമംഗലത്ത് നടന്നു

​കോതമംഗലം: പുതുവർഷത്തിൽ മികച്ച ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്' ക്യാമ്പയിന്റെ ജില്ലാതല പ്രീ-ലോഞ്ച് കോതമംഗലത്ത് നടന്നു. മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (എംബിറ്റ്സ്) നടന്ന ചടങ്ങ് ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

​ആരോഗ്യ മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും സമാനമായ മുന്നേറ്റം കാഴ്ചവെക്കണമെന്ന് എം.എൽ.എ പറഞ്ഞു. ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള വലിയ ശ്രമമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ വിളംബരത്തിന്റെ ഭാഗമായി പ്രത്യേകം ബ്രാൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി ബസും സൈക്കിൾ റൈഡർമാരും അണിനിരന്ന റാലി സംഘടിപ്പിച്ചു. കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു റാലി ഫ്ലാഗ് ഓഫ് ചെയ്തു.

​കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയായി. എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രീ-ലോഞ്ച് പരിപാടികളാണ് സംയുക്തമായി കോതമംഗലത്ത് നടന്നത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.

​എറണാകുളം ഡി.എം.ഒ ഡോ. എ.എൽ ഷീജ വിഷയം അവതരിപ്പിച്ചു. ഇടുക്കി ഡി.എം.ഒ ഡോ. കെ.എൻ സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു