നെഹ്‌റു ട്രോഫി വള്ളംകളി 2026 പബ്ലിസിറ്റി പോസ്റ്ററുകൾ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
72 ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാർഥം പോസ്റ്ററുകൾ പ്രിന്റ് ചെയ്യുന്നതിന് ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 14 നകം അപേക്ഷിക്കണം.
നെഹ്‌റു ട്രോഫി വള്ളംകളി: പോസ്റ്റർ പ്രിന്റിംഗിന് ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: 72-ാമത് നെഹ്റുട്രോഫി വള്ളംകളി-2026 ന്റെ പ്രചാരണാര്‍ഥം പബ്ളിസിറ്റി കമ്മിറ്റി നിർദ്ദേശപ്രകാരം ഡിസൈൻ ചെയ്തു നൽകുന്ന പോസ്റ്ററുകൾ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഡബിള്‍ ക്രൗണ്‍ സൈസ് 100 ജിഎസ്എം (GSM) ആര്‍ട്ട് പേപ്പറിൽ 1000, 2500 പോസ്റ്ററുകൾ വീതം പ്രിന്റ് ചെയ്യുന്നതിനുള്ള നിരക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്.
താല്പര്യമുള്ളവർ ക്വട്ടേഷനുകൾ പബ്ലിസിറ്റി കണ്‍വീനര്‍ & ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 14 ന് വൈകിട്ട് 5 മണി വരെയാണ്.
ലഭിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം (ജൂലൈ 14) വൈകിട്ട് 6 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0477 2251349.
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു 
