കുടുംബത്തിൻ്റെ പിന്തുണയിൽ പ്രചാരണം
കുടുംബ പിന്തുണയിൽ പ്രചാരണം ശക്തിപ്പെടുത്തി ഷെൽമി ജോൺസ് എറണാകുളം ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന
കുടുംബ പിന്തുണയിൽ പ്രചാരണം ശക്തിപ്പെടുത്തി ഷെൽമി ജോൺസ്
എറണാകുളം ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷെൽമി ജോൺസന്, പ്രചാരണ തിരക്കുകൾക്കിടയിലും കുടുംബത്തിന്റെ ഊഷ്മളമായ പിന്തുണ. സ്ഥാനാർത്ഥിയുടെ മക്കളായ അനീന മേരി മത്തായിയും നേഹ റോസ് മത്തായിയും പിതാവിനൊപ്പം ആശംസകളുമായി എത്തിയത് പ്രവർത്തകർക്കും വോട്ടർമാർക്കും ഹൃദയസ്പർശിയായ അനുഭവമായി.
അമ്മയുടെ പൊതുപ്രവർത്തനത്തിലെ പ്രതിബദ്ധതയും ജനസേവന തത്പരതയും അടുത്തറിയാവുന്ന മക്കൾ, തിരക്കിട്ട തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ദിവസങ്ങളിലും അമ്മയ്ക്ക് പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമെത്തിയത് ഷെൽമി ജോൺസന് വലിയ ആത്മവിശ്വാസം നൽകി.
വാർഡുകളിലുടനീളം നടക്കുന്ന ശക്തമായ പ്രചാരണത്തിന് കുടുംബത്തിന്റെ ഈ പിന്തുണ കൂടുതൽ ശക്തിയേകുന്നു, എന്ന് ഷെൽമി ജോൺസ് പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പരിഹാരമാർഗങ്ങൾ ഉറപ്പാക്കാൻ താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
കുടുംബത്തിന്റെ ഈ സ്നേഹാർപ്പണം പ്രചാരണത്തിനിടയിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ജനങ്ങളുടെ പിന്തുണയോടെയായിരിക്കും വിജയത്തിലേക്കുള്ള യാത്ര എന്നും ഷെൽമി ജോൺസ് കൂട്ടിച്ചേർത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
