കേരളത്തിലുടനീളമുള്ള വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ ആഹ്ളാദം. എൻഡിഎ നല്ല ഭരണത്തിനുള്ള ഏകമാർഗ്ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ​

കേരളത്തിലുടനീളമുള്ള വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി

തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ ആഹ്ളാദം. എൻഡിഎ നല്ല ഭരണത്തിനുള്ള ഏകമാർഗ്ഗമെന്ന് പ്രധാനമന്ത്രി

​കേരളത്തിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൻഡിഎ (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) കാഴ്ചവെച്ച മുന്നേറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്ലാദം പ്രകടിപ്പിച്ചു. കേരളത്തിലുടനീളമുള്ള വോട്ടർമാർക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഏകമാർഗ്ഗമായി ജനങ്ങൾ എൻഡിഎയെ കാണുന്നുവെന്നും കൂട്ടിച്ചേർത്തു.

​സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്. "തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നു," അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വോട്ടർമാർ തങ്ങളുടെ മുന്നേറ്റത്തെ 'നല്ലഭരണം കാഴ്ചവെക്കുന്നതിനുളള ഒരേയൊരു വഴിയായി' കണക്കാക്കുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു.

​കേരളത്തിൽ താമര വിരിയുന്നതിൻ്റെ സൂചനയായിട്ടാണ് ബിജെപി ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവന, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ എൻഡിഎയ്ക്ക് ലഭിക്കുന്ന വർധിച്ചുവരുന്ന സ്വീകാര്യതയുടെ സൂചനയായി കണക്കാക്കപ്പെടുന്നു.