മാലിന്യക്കൂമ്പാരമായി കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ DYFI പ്രതിഷേധമിരമ്പി

കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണത്തിലെ വീഴ്ചയ്ക്കെതിരെ DYFI പ്രതിഷേധം. തങ്കളം ഷീ ലോഡ്ജിന് മുന്നിലടക്കം കെട്ടിക്കിടക്കുന്ന മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാമെന്ന് അധികൃതർ ഉറപ്പുനൽകി.

മാലിന്യക്കൂമ്പാരമായി കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ DYFI പ്രതിഷേധമിരമ്പി
കോതമംഗലത്ത് മാലിന്യം ചീഞ്ഞുനാറുന്നു: നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി DYFI
മാലിന്യക്കൂമ്പാരമായി കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ DYFI പ്രതിഷേധമിരമ്പി
മാലിന്യക്കൂമ്പാരമായി കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ DYFI പ്രതിഷേധമിരമ്പി
മാലിന്യക്കൂമ്പാരമായി കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ DYFI പ്രതിഷേധമിരമ്പി

കോതമംഗലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തങ്കളം ഷീ ലോഡ്ജിന് മുന്നിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനെതിരെ DYFI മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭയുടെ കെടുകാര്യസ്ഥതയും വേസ്റ്റ് മാനേജ്മെന്റിലെ പരാജയവുമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ചായിരുന്നു പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്.

​ദിവസങ്ങളായി നഗരത്തിന്റെ വിവിധയിടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നുണ്ടെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. തങ്കളം ഷീ ലോഡ്ജിന് മുൻപിലെ മാലിന്യക്കൂമ്പാരം യാത്രക്കാർക്കും താമസക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാകുകയാണ്. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് അരുൺ പി. ബോബൻ അധ്യക്ഷത വഹിച്ചു.

​ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, ജില്ലാ കമ്മിറ്റി അംഗം കെ.എൻ. ശ്രീജിത്ത്, മുനിസിപ്പൽ കൗൺസിലർ സി.പി.എസ്. ബാലൻ, എൽദോസ് പോൾ, അമൽ കെ.എൻ., ചന്ദ്രപാൽ കെ.ജെ., ജോബിൻ ചെറിയാൻ എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

​സമരത്തെത്തുടർന്ന് നഗരസഭാ ചെയർപേഴ്സണും മുനിസിപ്പൽ സെക്രട്ടറിയുമായി ഡി.വൈ.എഫ്.ഐ നേതാക്കൾ ചർച്ച നടത്തി. നഗരത്തിലെ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാമെന്ന നഗരസഭ അധികൃതരുടെ ഉറപ്പിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.