ഡൽഹി മഹാറാലിക്ക് സിപിഐ മൂവാറ്റുപുഴയിൽ ഐക്യദാർഢ്യം യോഗം
സെപ്റ്റംബർ 1 ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന തൊഴിലാളി മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ മൂവാറ്റുപുഴ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം മുൻ എംഎൽഎ ബാബു പോൾ ഉദ്ഘാടനം ചെയ്തു.
ഡൽഹി മഹാറാലിക്ക് ഐക്യദാർഢ്യം: മൂവാറ്റുപുഴയിൽ സിപിഐ യോഗം സംഘടിപ്പിച്ചു
മൂവാറ്റുപുഴ: സെപ്റ്റംബർ 1-ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന തൊഴിലാളികളുടെ മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ മൂവാറ്റുപുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ ബാബു പോൾ യോഗം ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ സുരക്ഷയും മാന്യമായ വേതനവും ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്വകാര്യവൽക്കരണവും ജനവിരുദ്ധ നയങ്ങളും അവസാനിപ്പിക്കുക, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുന്നത്.
യോഗത്തിൽ ജോളി പൊട്ടക്കൽ, സി.എം. ഇബ്രാഹിം കരീം, ജോർജ് വെട്ടിക്കുഴി, സനീർ കെ.എ., അസീസ് തെങ്ങുംതോട്ടം, ബാബു കടികുളം, അലി സെയ്ദ്, സി.എ. ഷാനവാസ്, സി.എ. ഇക്ബാൽ, ടി.എം. ഹാരിസ്, പി.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
