മൂവാറ്റുപുഴയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി രണ്ടാമന് വേണ്ടി തിരച്ചിൽ തുടരുന്നു
മൂവാറ്റുപുഴ വള്ളിക്കടവ് കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് പ്ലസ് ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അശ്വിൻ എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കിട്ടിയത്. ക്രിസിനായുള്ള തിരച്ചിൽ തുടരുന്നു.
പുഴയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു
മൂവാറ്റുപുഴ: വള്ളിക്കടവ് കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പ്ലസ് ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകൻ അശ്വിൻ (17) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ 5:30-ഓടെ കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയായ പരീക്കപീടിക അടക്കാമുണ്ടക്കത്തിൽ ബിനുവിന്റെ മകൻ ക്രിസിനായി (17) തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം നടന്നത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇരുവരും വള്ളിക്കടവ് കടവിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇവർ മുങ്ങിപ്പോവുകയായിരുന്നു.
ഇന്ന് പുലർച്ചെ മുതൽ ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ഫയർഫോഴ്‌സ് അംഗങ്ങളും കോതമംഗലം സ്കൂബ ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്ത് ക്രിസിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.