നഗ്നചിത്രം കാട്ടി ഭീഷണി, പിടിച്ചുപറിച്ചത് അഞ്ചുകോടി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘം പിടിയിൽ

തെലങ്കാന സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചുകോടിയോളം രൂപ തട്ടിയെടുക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ് ഉൾപ്പെടെ നാലുപേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.

നഗ്നചിത്രം കാട്ടി ഭീഷണി, പിടിച്ചുപറിച്ചത് അഞ്ചുകോടി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘം പിടിയിൽ
ഹണിട്രാപ്പിൽ കുടുക്കി അഞ്ചുകോടിയോളം രൂപ തട്ടിയെടുക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ്

ഹണിട്രാപ്പ് യുവ വ്യവസായിയിൽ നിന്ന് അഞ്ച് കോടി തട്ടിയ കേസിൽ നെയ്യാറ്റിൻകര സ്വദേശിനിയടക്കം നാലുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ഹണിട്രാപ്പിൽ കുടുക്കി തെലങ്കാന സ്വദേശിയായ വ്യവസായിയിൽ നിന്ന് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തു. അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷാണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ.

​യുവ വ്യവസായിയെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച ശേഷം, തനിക്ക് ജനിച്ച കുഞ്ഞ് അദ്ദേഹത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. കുഞ്ഞിന്റെ വിവരം കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിത്തുടങ്ങിയത്.

​തട്ടിപ്പ് ഇങ്ങനെ:

2023 ജൂൺ മുതൽ തുടങ്ങിയ ഭീഷണിയിലൂടെ വ്യവസായിയുടെ കമ്പനി ലാഭത്തിന്റെ 50 ശതമാനം ഒന്നാം പ്രതി തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെടുത്തു. ഇതു കൂടാതെ, ഒന്നരക്കോടി രൂപ പല തവണയായി കൈക്കലാക്കി. തൃപ്പൂണിത്തുറയിൽ 1.20 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് പ്രതിയുടെ പേരിൽ വാങ്ങിപ്പിച്ചു. 2024 ജൂണിൽ മലയിൻകീഴിൽ 1.30 കോടി രൂപ മുടക്കി 20 സെന്റ് സ്ഥലവും ഇവർ സ്വന്തമാക്കി. കൂടാതെ, തിരുവനന്തപുരത്തും കൊച്ചിയിലുമായി 45 പവനോളം സ്വർണാഭരണങ്ങളും വ്യവസായിയെക്കൊണ്ട് വാങ്ങിപ്പിച്ചു.

​കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പണം നൽകാൻ കഴിയാത്ത സാഹചര്യം വന്നതോടെ പ്രതികൾ ഭീഷണി കടുപ്പിക്കുകയും, തുടർന്ന് വ്യവസായി പൊലീസിനെ സമീപിക്കുകയുമായിരുന്നു. വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.